കാര്‍വാര്‍ : മണ്ണിടിച്ചിലില്‍ കാണാതായ മലയാളിയായ അര്‍ജുന്‍ അടക്കമുള്ളവര്‍ക്കായി കാര്യക്ഷമായ തെരച്ചിലാണ് നടക്കുന്നതെന്നും ദൗത്യത്തെ വഴിതിരിച്ചുവിടുകയും മലയാളികളെ
തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും വിധം സിസ്റ്റത്തിനെതിരെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനാവില്ലെന്ന് കേരളത്തിലെ ചില ചാനലുകള്‍ക്ക് ജില്ലാ കളക്ടറുടെ താക്കീത്.

ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിത്തം നല്‍കിയ ചില സിവിലിയന്മാരുടെ വാക്കുകേട്ട് തെറ്റായ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് മുഖ്യമായും കേരളത്തിലെ രണ്ട് ചാനലുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സിവിലിയന്‍മാരെ രക്ഷാദൗത്യത്തില്‍ മേലില്‍ പങ്കെടുപ്പിക്കേണ്ടെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സൈന്യവും എന്‍.ഡി.ആര്‍.എഫും നേരിട്ട് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ ആശയക്കുഴപ്പുണ്ടാക്കാന്‍ ആരെയും അനുവദിക്കുകയില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.