കഴിഞ്ഞ ഒരാഴ്ചയിലേറെയായി സ്വർണ വില ഏറിയും കുറഞ്ഞും നിൽക്കുകയാണ്. കഴിഞ്ഞ രണ്ട് ദിസങ്ങളിൽ വിപണിയിൽ വലിയ മാറ്റമാണ് ഉണ്ടായത്. എന്നാൽ ഇന്ന് വില നിശ്ചലാവസ്ഥയിലാണ്. 22 കാരറ്റ് സ്വർണ്ണത്തിൻ്റെ വില (1 ഗ്രാം) 6,635 രൂപയും 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 7,238 രൂപയുമാണ്. ഇത് ഒരു പവൻ സ്വർണത്തിനാകട്ടെ 22 കാരറ്റിന് 53,080 രൂപയും 24 കാരറ്റിന് 58,600 രൂപയുമായിരുന്നു.
ഇന്നത്തെ വിപണി വിലയിൽ ഒരു ഗ്രാം സ്വർണത്തിന് 6,635 രൂപയും പവന് 53,080 രൂപയുമായിരുന്നു വില.
തിങ്കളാഴ്ച വിപണി തുറന്നപ്പോള്‍ സ്വർണ വിലയില്‍ ഇടിവാണ് കണ്ടത്. 53,040 രൂപയിലാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. കഴിഞ്ഞ മാസമായിരുന്നു സ്വർണവില ചരിത്രത്തിലാദ്യമായി പവന് 55000 രൂപ കടന്നത്. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം കൂടിയും കുറഞ്ഞുമാണ് സംസ്ഥാനത്ത് സ്വർണ വില മുന്നേറിയത്.



