ലൈംഗികാതിക്രമക്കേസുമായി ബന്ധപ്പെട്ട് ലൈംഗികാരോപിതനായ പ്രജ്വല് രേവണ്ണയുടെ സഹോദരനും ജനതാദൾ (സെക്കുലർ) എംഎൽസിയുമായ സൂരജ് രേവണ്ണയെ കർണാടക പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. ജൂൺ 16 ന് തൻ്റെ ഫാം ഹൗസിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആരോപിച്ച് ശനിയാഴ്ച ഹാസൻ ജില്ലയിലെ ഹോളനരസിപുര പോലീസ് സ്റ്റേഷനിൽ ജെഡി(എസ്) പ്രവർത്തകൻ സൂരജിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് പോലീസ് നടപടി. 

ജില്ലയിൽ രാഷ്ട്രീയമായി വളരാൻ സഹായിക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് സൂരജ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇയാൾ ആരോപിച്ചത്. സംഭവത്തെക്കുറിച്ച് പിന്നീട് സൂരജിന് മെസേജ് അയച്ചുവെന്നും വിഷമിക്കേണ്ട, എല്ലാം ശരിയാകും എന്നായിരുന്നു സൂരജ് മറുപടി നൽകിയതെന്നും പരാതിയിൽ പറയുന്നു.

സൂരജ് തന്നെ ഫാം ഹൗസിലേക്ക് ക്ഷണിച്ചുവെന്നും ബലമായി ചുംബിക്കുകയും ചുണ്ടുകളിലും കവിളുകളിലും കടിക്കുകയും ചെയ്‌തെന്ന് പരാതിക്കാരൻ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ, ജെഡി (എസ്) എംഎൽസിക്കെതിരെ ഐപിസി സെക്ഷൻ 377 (പ്രകൃതിവിരുദ്ധ ലൈംഗികത), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം ഹൊലേനരസിപുര പോലീസ് ശനിയാഴ്ച വൈകിട്ടോടെ കേസെടുത്തു.