സുതാര്യതയുടെയും ഉത്തരവാദിത്തത്തിൻ്റെയും തത്ത്വങ്ങൾ തിരഞ്ഞെടുത്ത് പ്രയോഗിക്കാൻ കഴിയില്ല” എന്ന് പറഞ്ഞുകൊണ്ട് വിദേശ സ്വാധീന നിയമങ്ങളെക്കുറിച്ചുള്ള യുഎന്നിലെ ഉന്നത മനുഷ്യാവകാശ ഉദ്യോഗസ്ഥൻ്റെ അഭിപ്രായം ഇന്ത്യ നിരസിച്ചു.

ഗ്ലോബൽ അപ്‌ഡേറ്റ് 56-ാമത് സെഷനിലായിരുന്നു യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്കിൻ്റെ പരാമർശം. ഇന്ത്യയെക്കുറിച്ചുള്ള ഹ്രസ്വ പരാമർശത്തോട് വിനയപൂർവ്വം വിയോജിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയിലെയും മറ്റ് അന്താരാഷ്ട്ര സംഘടനകളിലെയും ഇന്ത്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അരിന്ദം ബാഗ്ചി പറഞ്ഞു.

ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ റിപ്പബ്ലിക്ക സ്ർപ്‌സ്‌ക എൻ്റിറ്റി ഉൾപ്പെടെ 50-ലധികം രാജ്യങ്ങളിൽ “സുതാര്യത” അല്ലെങ്കിൽ “വിദേശ സ്വാധീനം” എന്ന് വിളിക്കപ്പെടുന്ന നിയമങ്ങൾ പരിഗണിക്കുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് പൗര ഇടത്തിൻ്റെ കാര്യത്തിൽ ആശങ്കാജനകമായ പ്രവണതയാണെന്ന് ടർക്ക് തൻ്റെ ആഗോള അപ്‌ഡേറ്റിൽ പറഞ്ഞിരുന്നു. ജോർജിയ, ഇന്ത്യ, കിർഗിസ്ഥാൻ, റഷ്യൻ ഫെഡറേഷൻ, സ്ലൊവാക്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. ഈ നിയമങ്ങൾ സിവിൽ സമൂഹത്തിൻ്റെ പ്രവർത്തനത്തിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും കൂട്ടായ്മയിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നും ടർക്ക് കൂട്ടിച്ചേർത്തു.