ന്യുയോർക്ക്: ഉമ്മന്‍ പി. എബ്രഹാമിന് എച്ച്ജെ ഇന്റര്‍നാഷ്ണല്‍ ഗ്രാജുവേറ്റ് സ്ക്കൂള് ഫോര്‍ പീസ് ആൻഡ് ലീഡര്‍ഷിപ്പില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഡോ. പ്രഫ. ഡ്രിസ കോണ്‍, ഡോ. പ്രഫ. ജേക്കബ് ഡേവിഡ് എന്നിവരുടെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്.
‘തിയോളജി എംഫസിസ് ഓണ്‍ ഫാമിലി മിനിസ്റ്ററി ആൻഡ് എഡ്യൂക്കേഷൻ’ എന്നതായിരുന്നു ഗവേഷണ വിഷയം. തോനയ്ക്കാട് മാവേലിക്കര സ്വദേശിയായ ഉമ്മന്‍ പി. എബ്രഹാം ഓര്‍ഗാനിക്ക് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി 1980ല്‍ ഉന്നത വിദ്യാഭ്യാസത്തിനായി ന്യൂയോര്‍ക്കില്‍ എത്തി.
സോഫ്റ്റ്വെയര് എന്‍ജിനീയറിംഗില്‍ (കമ്പ്യൂട്ടര്‍ സയന്‍സ്) മാസ്റ്റര്‍ ബിരുദം നേടിയശേഷം 1986 മുതല്‍ അമേരിക്കയില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ അപ്ലിക്കേഷന്‍ ഡവലപ്മെന്റ് ഏരിയയില്‍ ജോലിചെയ്യുന്നു. 2015ല്‍ ഫ്രാന്‍സിസ്കൻ വൈദികർ തുടങ്ങിയ ക്യൂന്‍സ് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റിയില്‍ നിന്നും സിസ്റ്റമാറ്റിക് തിയോളജിയില്‍ മാസ്റ്റര്‍ ഡിഗ്രി കരസ്ഥമാക്കി.

ഡോ. ഉമ്മന്‍ പി.ഏബ്രഹാം, തോനയ്ക്കാട് പാലമൂട്ടില്‍ കുന്നിനേത്ത് പോളകുന്നില്‍ കുടുംബാംഗമാണ്. ലഫ്റ്റന്റ് കെ.സി. എബ്രഹാം ഫൗണ്ടേഷന് പ്രസിഡന്റ്, പാലമൂട്ടില്‍ കുടുംബയോഗ സെക്രട്ടറി, എന്നീ നിലകളിലും സാമൂഹിക, സാംസ്കാരിക മേഖലകളിലും പ്രവര്‍ത്തിച്ചു വരുന്നു.
പിതാവിന്റെ സ്മരണാര്‍ഥം ധീരദേശാഭിമാനി ലെഫ്റ്റനന്റ് കെ.സി. ഏബ്രഹാം ഐഎന്‍എ എന്ന ജീവചരിത്രഗ്രഥം 2018ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ എന്‍ജിനീയര്‍ സൂസന് ഓ. എബ്രഹാം മാവേലിക്കര പണിക്കരുവീട്ടില്‍ കുടുംബാംഗം. മക്കള്‍: എബ്രഹാം ഉമ്മന്‍ പി.യും വര്‍ഗീസ് ഉമ്മന്‍ പി.യും.



