ഡാളസ്: സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി വയനാട് സ്വദേശിനി സിനി ജോണ്‍. യുടി സൗത്ത്വെസ്റ്റേൺ ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ട്മെന്റില്‍ ജോലി ചെയ്യുന്നവരുടെ കഴിവും വൈദഗ്ധ്യവും കണക്കിലെടുത്ത് സഹപ്രവര്‍ത്തകരുടെ നോമിനേഷനില്‍ കൂടി എല്ലാം ക്വാര്‍ട്ടറിലും ആറു പേരെ വീതം തെരഞ്ഞെടുത്ത് അവാർഡ് കൊടുക്കുന്നതിനെയാണ് സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് എന്ന് വിളിക്കുന്നത്.
ജോലിയിലുള്ള മികവും വൈദഗ്ധ്യവും പ്രകടിപ്പിക്കുന്നതിനും അടുത്ത തലമുറയ്ക്ക് മാതൃകയാവുന്നതിനും ഗുണകരമായ രീതിയിൽ സമൂഹ്യസേവനം ചെയ്യുന്നതിനും പരിഗണിച്ചാണ് സിനി ജോണ്‍ ഈ ക്വാര്‍ട്ടറില്‍ ഈ അവാര്‍ഡിന് അര്‍ഹയായത്.
അവാര്‍ഡിന് അര്‍ഹരായവരെ ജോനാഥൻ എഫ്രോൺ (എംഡി എക്സിക്റ്റീവ് വൈസ് പ്രസിഡന്റ് ഹെൽത്ത് സിസ്റ്റം അഫേഴ്സ്) അവാര്‍ഡ് നല്കി അനുമോദിച്ചു. 24 വര്‍ഷത്തെ സേവന പരിചയമുള്ള സിനി 2021 മുതല്‍ യുടി സൗത്ത്വെസ്റ്റേൺ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ജോലി ചെയ്യുകയാണ്.
ഡോ. എം.ജി. ആര് യൂണിവേഴ്സിറ്റി ചെന്നൈ (ശ്രീ ബാലാജി കോളേജ് ഓഫ് നഴ്സിംഗ്) നിന്ന് നഴ്സിംഗില്‍ ബിരുദം കരസ്ഥമാക്കി. അമേരിക്കയില്‍ വരുന്നതിനു മുന്‍മ്പ് ഇന്ത്യയിലും അബുദാബിയിലും ജോലി ചെയ്തിരുന്നു.
വൂണ്ട് കെയറിലും സ്ക്കിന്‍ കെയറിലുമുള്ള സിനിയുടെ വൈദഗ്ധ്യം എടുത്തു പറയേണ്ടതു തന്നെയാണ്. രോഗികളോടും സഹപ്രവര്‍ത്തകരോടുമുള്ള തന്റെ പെരുമാറ്റവും ഈ അവാര്‍ഡിന് ഒരു മാനദണ്ഡമായി കരുതാം.
അതുപോലെ തന്നെ സിനി പഠിച്ച കാര്യങ്ങള്‍ സഹപ്രവര്‍ത്തകരെ പഠിപ്പിക്കാനും പകര്‍ന്നു കൊടുക്കുന്നതിനും ഒരു മടിയും കാണിക്കാറില്ല. ഡ്രോയിംഗിലും പെയിന്റിംഗിലും സിനിക്ക് അതീവ താത്പര്യമുണ്ട്.
ഭര്‍ത്താവ് മാത്യു, മക്കള്‍ ഡോണാ, ഡെയിന്‍, ഡെല്‍ന എന്നിവരോട് ഒപ്പം ഇര്‍വിംഗ്, ടെക്സസില്‍ താമസിക്കുന്നു. സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തലിക്ക് ചര്‍ച്ച് കൊപ്പേല്‍ പള്ളിയിലെ വൂമന്‍സ് ഫോറത്തിലെ സജീവസാന്നിധ്യമാണ് സിനി ജോണ്‍.



