ഡാളസ്: കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കാത്തോലിക്കാ പള്ളിയില്‍ ഈ മാസം 16ന് ഫാദേഴ്സ് ഡേ ആഘോഷപൂര്‍വം നടത്തി. അമേരിക്കയിലെ വാഷിംഗ്ടണില്‍ 1910ലാണ് ആദ്യത്തെ ഫാദേഴ്സ് ഡേ ആഘോഷിച്ചത്.
ഞായറാഴ്ച രാവിലെ ഒന്‍പതിന് പരിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഫാ. ജിമ്മി എടക്കുളത്തില്‍ പ്രത്യേകമായി എല്ലാ പിതാക്കമാരെ ആശംസിക്കുകയും ദൈവം ഏല്‍പ്പിച്ചിരിക്കുന്ന പിത്യത്വം ഏറ്റവും ഭംഗിയായി ദൈവം ആഗ്രഹിക്കുന്ന വിധത്തില്‍ നിര്‍വഹിക്കാന്‍ ഇവരെ ശക്തരാക്കണമേ എന്നു പ്രാര്‍ഥിക്കുകയും ചെയ്തു.

ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയുടെ അപ്പന്, പള്ളിയിലെ മുതിര്‍ന്ന അപ്പന്, പിന്നെ കൂടുതല്‍ കുട്ടികള്‍ ഉള്ള അപ്പന് എന്നിവർ ഒരുമിച്ച് നിന്ന് കുര്‍ബാനയ്ക്കു ശേഷം കേക്കു മുറിച്ച് സന്തോഷം പങ്കുവച്ചത് കൗതുകം ഉണര്‍ത്തി.
തുടർന്ന് കേക്കു വിതരണം നടത്തി. കൈക്കാരന്മാരായ റോബിന് കുര്യന്, ജോഷി കുര്യാക്കോസ്, രഞ്ചിത്ത് മാത്യു, റോബിന് ജേക്കബ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം വഹിച്ചു.



