ഷിക്കാഗോ: കുവൈറ്റിലുണ്ടായ ദുരന്തത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരളാഘടകം ആദരാജ്ഞലികൾ അർപ്പിക്കുകയും ഖേദം രേഖപ്പെടുത്തുകയും ചെയ്തു.
പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കുവാനും കുവൈറ്റിലെ ഇന്ത്യൻ എംബസി മുൻകൈ എടുത്തു വേണ്ടതു ചെയ്യണമെന്നും ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യുഎസ്എ കേരളാ ഘടകം പ്രസിഡന്റ് സതീശൻ നായർ പറഞ്ഞു.
ഇനിയും ഇതുപോലെയുള്ള ദുരന്തങ്ങൾ ആവർത്തിക്കുവാതിരിക്കുവാൻ ബന്ധപ്പെട്ട രാജ്യങ്ങളിലെ തൊഴിൽ മന്ത്രാലയവും സുരക്ഷാ വകുപ്പുകളും ആവശ്യമായ പരിശോധനകളും മുൻ കരുതലുകളും ലേബർ ക്യാമ്പുകളിൽ ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



