ക്രമക്കേട് ആരോപണത്തെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നീറ്റ്-യുജി മെഡിക്കൽ പ്രവേശന പരീക്ഷയുടെ മാർക്ക് പുനർമൂല്യനിർണയം നടത്തുകയാണെന്ന് ഏജൻസി വൃത്തങ്ങൾ അറിയിച്ചു.
സ്രോതസ്സുകളിൽ നിന്നും ലഭിക്കുന്ന വിവിരം അനുസരിച്ച് പരീക്ഷയ്ക്കിടെ സമയനഷ്ടം ആരോപിച്ച് നൽകിയ “ഗ്രേസ് മാർക്ക്” നീക്കം ചെയ്തതിന് ശേഷം 67 ടോപ്പ് സ്‌കോറർമാരിൽ ആറ് പേരുടെയും മാർക്കിനെ ബാധിക്കാൻ സാധ്യതയുണ്ട്. ഒരു ഫോർമുലയുടെ അടിസ്ഥാനത്തിൽ പ്രയോഗിക്കുന്ന ഈ മാർക്കുകൾ 60-70 പോയിൻ്റ് കുറയാൻ ഇടയാകും. ഇത് ഹരിയാനയിലെ ജജ്ജാറിലെ ഒരു കേന്ദ്രത്തിൽ പരീക്ഷ എഴുതിയ വിദ്യാർത്ഥികളെ പ്രത്യേകിച്ചും ബാധിക്കും.
ജൂലൈ 8 ന് സുപ്രീം കോടതിയുടെ നിർണായക വാദം കേൾക്കുന്നതിന് മുന്നോടിയായാണിത്. മുമ്പ് 1,563 ഉദ്യോഗാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള തീരുമാനം റദ്ദാക്കിയതായി എൻടിഎ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ വിദ്യാർത്ഥികൾക്ക് ജൂൺ 23 ന് റീടെസ്റ്റ് വാഗ്ദാനം ചെയ്തു.



