2024-ലെ ബജറ്റിന് ഒരു മാസം ശേഷിക്കെ, എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാനുള്ള നിർദ്ദേശം സർക്കാരിന് ലഭിച്ചു.

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അടിസ്ഥാന ശമ്പളം, അലവൻസുകൾ, പെൻഷൻ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പുനഃപരിശോധിക്കാൻ ശമ്പള കമ്മീഷനു കഴിയുന്ന തരത്തിലാണ് നിർദേശം സർക്കാരിന് കൈമാറിയത്.

എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കുന്നതിന് മുൻഗണന നൽകണമെന്ന് ആവശ്യപ്പെട്ട് നാഷണൽ കൗൺസിൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര (കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ജോയിൻ്റ് കൺസൾട്ടീവ് മെഷിനറി) കാബിനറ്റ് സെക്രട്ടറിക്ക് കത്തയച്ചു.