തൃശൂര്‍: അര്‍മേനിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് ബന്ദിയാക്കപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി വിഷ്ണു മോചിതനായി. വിഷ്ണുവും ബന്ധുവും എംബസിയിലേക്ക് പോകുകയാണെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതായി അമ്മ ഗീത. എംബസിയുടെ ഇടപെടലോടെയാണ് മോചനം സാധ്യമായത്. 

ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അര്‍മേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നുമാരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു.