ഒരു തലമുറയെ ഹരം കൊള്ളിച്ച ആക്ഷന്‍ സ്റ്റാര്‍ ആയിരുന്നു മലയാളത്തിന്റെ സ്വന്തം ബാബു ആന്റണി. ഇപ്പോഴിതാ ഡിഎന്‍എ എന്ന ടി എസ് സുരേഷ് ബാബു ചിത്രത്തിന്റെ എറണാകുളത്തെ തീയറ്റര്‍ വിസിറ്റിനിടെ ബാബു ആന്റണിയെ കണ്ട ആരാധിക ആശ്ചര്യചകിതയായി. സിനിമ കാണാന്‍ വന്ന മദ്ധ്യവയസ്കയായ ഒരു സ്ത്രീയാണ് ബാബു ആന്റണിയെ കണ്ട് ആശ്ചര്യപ്പെട്ടത്. തുടര്‍ന്ന് “ഹായ് ബാബു ആന്റണി!” എന്നു വിളിച്ച് താരത്തിനടുത്തേക്ക് ചെന്ന ആരാധിക കൂടെ ഫോട്ടോ എടുക്കാന്‍ സമ്മതം ചോദിക്കുകയും തുടര്‍ന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. തന്റെ ഇഷ്ട താരത്തെ സ്ക്രീനിലും അതുപോലെതന്നെ നേരിട്ടും കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു ആരാധിക.

അഷ്കര്‍ സൗദാന്‍ നായകവേഷത്തിലെത്തുന്ന ചിത്രത്തില്‍ ഡിസിപി രാജാ മുഹമ്മദ്‌ എന്ന കഥാപാത്രത്തെയാണ് ബാബു ആന്റണി അവതരിപ്പിക്കുന്നത്. ഈ വെള്ളിയാഴ്ച റിലീസ് ചെയ്ത് മികച്ച കളക്ഷനോടെ മുന്നേറുന്ന ഡിഎന്‍എ മലയാളത്തിലെ എക്കാലത്തെയും മികച്ച ത്രില്ലറുകളില്‍ ഒന്നാണെന്നാണ് പരക്കെയുള്ള പ്രേക്ഷകാഭിപ്രായം. കോട്ടയം കുഞ്ഞച്ചൻ, കിഴക്കൻ പത്രോസ്, പ്രായിക്കര പാപ്പാൻ, കന്യാകുമാരി എക്സ്പ്രസ്സ്‌, ഉപ്പുകണ്ടം ബ്രദേർസ്, മാന്യന്മാർ, സ്റ്റാൻലിൻ ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ്‌ സിനിമകൾ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകൻ ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിഎന്‍എ. ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി.അബ്ദുൾ നാസ്സറാണ് ഡിഎന്‍എ നിർമ്മിച്ചിരിക്കുന്നത്. എ.കെ. സന്തോഷിൻ്റെ തിരക്കഥയിൽ പൂർണ്ണമായും, ഇൻവസ്റ്റിഗേറ്റീവ്- ആക്ഷൻ-മൂഡിലുള്ള ഈ ചിത്രത്തിൽ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ആക്ഷൻ രംഗങ്ങൾ ഈ ചിത്രത്തിൻ്റെ ഏറെ ആകർഷകമായ ഒരു ഘടകമാണ്. 

റായ് ലക്ഷ്മി, റിയാസ് ഖാന്‍, അജു വർഗീസ്, രൺജി പണിക്കർ, ഇർഷാദ്, രവീന്ദ്രൻ, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ്‌ ബോസ്), അഞ്ജലി അമീർ, ഇടവേള ബാബു, സുധീർ (ഡ്രാക്കുള ഫെയിം), കോട്ടയം നസീർ, പത്മരാജ് രതീഷ്, സെന്തിൽ കൃഷ്ണ, കൈലാഷ്, കുഞ്ചൻ, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോൺ കൈപ്പള്ളിൽ, രഞ്ജു ചാലക്കുടി, രാഹുൽ, രവി വെങ്കിട്ടരാമൻ, ശിവൻ ശ്രീനിവാസൻ തുടങ്ങിയമറ്റു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.