സംസ്ഥാനത്ത് ഇന്നും നളെയും നേരിയ മഴ ലഭിക്കാൻ സാധ്യത. ശക്തമായ മഴയ്ക്ക് സാധ്യതയില്ലാതത്തിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ടുകൾ ഒന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത രണ്ടാഴ്ച പൊതുവെ ഈ സമയത്ത് ലഭിക്കേണ്ട മഴ ലഭിക്കില്ലെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.
അടുത്ത 3 മണിക്കൂറിൽ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിൻ്റെ മധ്യഭാഗങ്ങൾ, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന വടക്കൻ ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത ഉള്ളതിനാൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.



