ഒഡീഷയുടെ മുഖ്യമന്ത്രിയായി മോഹൻ ചരൺ മാജ്ഹി സത്യപ്രതിജ്ഞചൊല്ലി അധികാരമേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കും സത്യപ്രതിജ്ഞ ചടങ്ങിൽ സാന്നിദ്ധ്യമറിയിച്ചു. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ മുഖ്യമന്ത്രിയാണ് മനോജ് മാജി എന്നത് ശ്രദ്ധേയമാണ്.
ഭുവനേശ്വറിലെ ജനതാ മൈതാനിയിൽ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു മെഗാ സത്യപ്രതിജ്ഞ ചടങ്ങ്. ബിജെപി നേതാക്കളായ കെവി സിംഗ് ദിയോ, പ്രവതി പരിദ എന്നിവരും ഒഡീഷയുടെ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു .
കൂടാതെ, പൃഥ്വിരാജ് ഹരിചന്ദൻ, ഡോ മുകേഷ് മഹാലിംഗ്, ബിഭൂതി ഭൂഷൺ ജെന, ഡോ കൃഷ്ണ ചന്ദ്ര മഹാപത്ര എന്നിവരും മോഹൻ മാജിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.



