കുവൈത്ത് സിറ്റി: കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരിൽ 12 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാല് പേരും കൊല്ലത്ത് നിന്നുള്ള മൂന്ന് പേരും കാസർഗോഡ് രണ്ട് പേരും കോട്ടയത്തും കണ്ണൂരും നിന്നുള്ള ഓരോ ആളുമാണ് കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചത്. ഒടുവിലായി മലപ്പുറം സ്വദേശിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചു.
കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ചവർ (തിരിച്ചറിഞ്ഞത്)
- തൃക്കരിപ്പൂർ എളബച്ചി സ്വദേശി കേളു പൊന്മലേരി,
- കാസർഗോഡ് ചെർക്കള കുണ്ടടുക്കം സ്വദേശി രഞ്ജിത്ത് (34
- പാമ്പാടി സ്വദേശി സ്റ്റീഫിൻ എബ്രഹാം സാബു ( 29 )
- പന്തളം മുടിയൂർക്കോണം സ്വദേശി ആകാശ് എസ് നായർ
- കൊല്ലം സ്വദേശി ഷമീർ
- പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി. (54) മുരളീധരൻ
- കൊല്ലം വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48)
- പുനലൂർ നരിക്കൽ വാഴവിള സ്വദേശി സാജൻ ജോർജ്
- കോന്നി അട്ടച്ചാക്കൽ സ്വദേശി ചെന്നിശ്ശേരിയിൽ സജു വർഗീസ്(56)
- തിരുവല്ല മേപ്ര സ്വദേശി തോമസ് ഉമ്മൻ
- കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ മരിച്ചതായി സ്ഥിരീകരിച്ചു
- തിരൂർ കൂട്ടായി സ്വദേശി പുരക്കൽ നൂഹ് (40)ആണ് മരിച്ചത്



