കോഴിക്കോട്: മാലിന്യസംസ്കരണ കേന്ദ്രത്തില്‍ തീപിടിത്തം. കോഴിക്കോട് പെരുവയല്‍ പഞ്ചായത്തിന്റെ വെള്ളിപ്പറമ്പിലെ സംസ്കരണ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്.
പുലര്‍ച്ചെ രണ്ടിനാണ് സംഭവം. മാലിന്യസംസ്കരണ കേന്ദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിക്കുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തി മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.
കെട്ടിടത്തില്‍ വൈദ്യുതി കണക്ഷന് ഇതുവരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഷോര്‍ട്ട് സര്‍ക്ക്യൂട്ടല്ല തീപിടിത്തത്തിന് കാരണം. തീപിടിത്തത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.



