ല​ക്നോ: പീ​ഡ​ന​ശ്ര​മ​ത്തി​നി​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ഖിം​പു​ർ​ഖേ​രി​യി​ലാ​ണ് സം​ഭ​വം.

സ​ദ്ദാം(23) എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ലീ​സു​മാ​യി ഏ​റെ നേ​രം നീ​ണ്ടു​നി​ന്ന വെ​ടി​വ​യ്പ്പി​നൊ​ടു​വി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യാ​നാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

സ​ദ്ദാ​മും കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​യും അ​യ​ൽ​വാ​സി​ക​ളും പ​രി​ച​യ​ക്കാ​രു​മാ​ണ്. ഇ‍​യാ​ൾ പെ​ൺ​കു​ട്ടി​യെ സ​മീ​പ​ത്തെ ക​രി​മ്പി​ൻ തോ​ട്ട​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ക​യും ഇ​വി​ടെ​വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ പെ​ൺ​കു​ട്ടി എ​തി​ർ​ത്ത​പ്പോ​ൾ ഇ​യാ​ൾ കു​ട്ടി​യെ ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യും മൃ​ത​ദേ​ഹം ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.