ക​ണ്ണൂ​ര്‍: ഉ​ളി​ക്ക​ല്‍ നെ​ല്ലി​ക്കാ​പൊ​യി​ല്‍ സ്വ​ദേ​ശി ജോ​സി​ന്‍റെ മ​ര​ണം കാ​ട്ടാ​ന​യു​ടെ ച​വി​ട്ടേ​റ്റെ​ന്ന് വ​നം​വ​കു​പ്പ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് ഉ​ളി​ക്ക​ല്‍ ടൗ​ണി​ല്‍ ഇ​യാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ജോ​സി​ന്‍റെ ശ​രീ​ര​ത്തി​ല്‍ ആ​ന ച​വി​ട്ടി​യ പാ​ടു​ക​ള്‍ ഉ​ണ്ടെ​ന്ന് വ​നം​വ​കു​പ്പ് അധികൃതർ അറിയിച്ചു. ബു​ധ​നാ​ഴ്ച കാ​ട്ടാ​ന ഓ​ടി​യ വ​ഴി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​നാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് പ​ത്ത് കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യാ​യു​ള്ള ഉ​ളി​ക്ക​ലി​ല്‍ ചൊ​വ്വാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യാ​ണ് കാ​ട്ടാ​ന എ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​വി​ലെ വി​റ​ളി​പി​ടി​ച്ച് ആ​ന പ​ര​ക്കം പാ​ഞ്ഞ​ത് പ്ര​ദേ​ശ​ത്ത് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചി​രു​ന്നു. ഒ​രു പ​ക​ല്‍ മു​ഴു​വ​ന്‍ നീ​ണ്ടു നി​ന്ന ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് ക​ര്‍​ണാ​ട​ക വ​ന​ത്തി​ലേ​ക്ക് ആ​ന​യെ ക​യ​റ്റി​വി​ട്ട​ത്.

ആ​ന ഓ​ടി​യ വ​ഴി​യി​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​തേ​സ​മ​യം ആ​ന സ​ഞ്ച​രി​ച്ച വ​ഴി​യി​ല്‍ നി​ന്ന് മാ​റാ​ന്‍ ജോ​സി​നോ​ട് സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്ന വി​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.