പട്‌ന: ബിഹാറിൽ ബക്‌സറിന് സമീപം ട്രെയിൻ പാളം തെറ്റി അപകടം. സംഭവത്തിൽ 4 പേർ മരിക്കുകയും 80 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.നോർത്ത് ഈസ്റ്റ് എക്സ്പ്രസ് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്.
ബക്സറിലെ രഘുനാഥ്പുർ സ്റ്റേഷനു സമീപത്തുവെച്ച് ബുധനാഴ്ച രാത്രി 9.30-ഓടെയാണ് അപകടമുണ്ടായത്. മൂന്ന് കോച്ചുകൾ പാളംതെറ്റിയെന്നാണ് പ്രാഥമിക വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.



