കാബൂൾ: അഫ്ഗാനിസ്ഥാനെ ഞെട്ടിച്ചുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 320 ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറൻ അഫ്ഗാനിസ്ഥാൻ ഹെറാത്തിൽ റിപ്പോർട്ട് ചെയ്ത ഭൂകമ്പം റിക്ടടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയതായി യുഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, മരണസംഖ്യ കൃത്യമായി എത്രയാണെന്ന് ഇപ്പോഴും വ്യക്തമല്ല.
പ്രാദേശിക വാർത്താമാധ്യമങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകളിൽ 30 പേർ ഹേറത്തിൽ മാത്രം മരിച്ചിട്ടുണ്ട്. 600 ലധികം ആളുകൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും പജ്ഹോക് അഫ്ഗാൻ ന്യൂസ് റിപ്പോർട്ടിൽ പറയുന്നു. ഭൂകമ്പത്തിൽ സിന്ദ ജാൻ ഗോർയാൻ ജില്ലയിലെ 12 ഗ്രാമങ്ങൾ പൂർണമായും തകർന്നതായി റിപ്പോർട്ടുണ്ട്.
ഇന്നലെ മാത്രം മൂന്ന് ഗ്രാമങ്ങളിൽ നിന്നായി15 പേർ കൊല്ലപ്പെട്ടതായി ദുരന്തനിവാരണ മന്ത്രാലയം ജനൻ സായിഖ് പറഞ്ഞു. പ്രധാന ഭൂകമ്പത്തിന് പിന്നാലെയുണ്ടായ തുടർചലനങ്ങളാണ് പ്രതിസന്ധി ഉയർത്തുന്നത്.
ഫറാ, ബാദ്ഗിസ് പ്രവിശ്യകളിലെയും ചില വീടുകൾ ഭാഗികമായി തകർന്നതായി മന്ത്രാലയ വക്താവ് വീഡിയോ സന്ദേശത്തിൽ പറയുന്നു. യുഎസ് ജിയോളജിക്കൽ സർവേയുടെ (യുഎസ്ജിഎസ്) കണക്കനുസരിച്ച്, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ ആറ് ഭൂകമ്പങ്ങൾ ഉണ്ടായിരിന്നുത്. ഏറ്റവും ശക്തമായ ഭൂകമ്പം റിക്ടർ സ്കെയിലിൽ 6.3 റിപ്പോർട്ട് ചെയ്തു.
സമീപ പ്രവിശ്യകളായ ഫറാ, ബാദ്ഗിസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാനിൽ ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ട്, പ്രത്യേകിച്ച് ഹിന്ദുകുഷ് പർവതനിരകളിൽ, യുറേഷ്യൻ, ഇന്ത്യൻ ടെക്റ്റോണിക് പ്ലേറ്റുകളുടെ സംഗമസ്ഥാനത്തും ഭൂകമ്പങ്ങൾക്ക് സാധ്യതയുണ്ട്.
മുൻപ് 2022ൽ കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ഭൂകമ്പം വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു. അന്ന് ആയിരത്തോളം പേർ കൊല്ലപ്പെട്ടതായും 1,500 പേർക്ക് സാരമായ പരിക്കേറ്റിരുന്നു.



