കോ​ഴി​ക്കോ​ട്: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍ വ​ട​ക​ര​യി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യം പാ​ര്‍​ട്ടി തീ​രു​മാ​നി​ക്കു​മെ​ന്ന് മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍ എം​പി.

ത​ന്‍റെ അ​സ​ക​ര്യം പാ​ര്‍​ട്ടി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ പാ​ര്‍​ട്ടി പ​റ​ഞ്ഞാ​ല്‍ താ​ന്‍ മ​ത്സ​രി​ക്കും. പാ​ര്‍​ട്ടി തീ​രു​മാ​നം എ​ന്താ​ണെ​ങ്കി​ലും അ​ത് അ​നു​സ​രി​ക്കാ​ന്‍ എ​ല്ലാ​വ​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സി​ന് അ​നു​കൂ​ല​മാ​ണ്. തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സ് തീ​ര്‍​ച്ച​യാ​യും ജ​യി​ക്കും.

മ​ധ്യ​പ്ര​ദേ​ശി​ല്‍ മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​ത്തോ​ടെ പാ​ര്‍​ട്ടി അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്നും മു​ര​ളീ​ധ​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.