മലയാള യുവ താരങ്ങളിൽ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍.. അഭിനേത്രിയായും നർത്തകിയായും സംരംഭകയായുമെല്ലാം സാനിയ മലയാളികൾക്ക് സുപരിചിതയാണ്. തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി സാനിയ പങ്കുവയ്ക്കാറുണ്ട്. വസ്ത്രധാരണത്തിന്റെ പേരിൽ സാനിയ പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാവാറുണ്ട്.
മോഹന്‍ലാലിന്റെ ലൂസിഫര്‍, മമ്മൂട്ടിയുടെ പ്രീസ്റ്റ് തുടങ്ങിയ പ്രധാന ചിത്രങ്ങളില്‍ നടി ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം. തന്റെ വിശേഷങ്ങളെല്ലാം സാനിയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത് വിദേശത്താണ് താരം. യൂണിവേഴ്‌സിറ്റി ഫോര്‍ ക്രിയേറ്റീവ് ആര്‍ട്സില്‍ അഭിനയ കോഴ്സ് പഠിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം. തെക്കന്‍ ഇംഗ്ലണ്ടിലെ ആര്‍ട്‌സ് ആന്‍ഡ് ഡിസൈന്‍ സര്‍വ്വകലാശാലയാണിത്. ഇവിടെ ബി.എ. (ഓണേഴ്‌സ്) ആക്ടിങ് ആന്‍ഡ് പെര്‍ഫോമന്‍സ് എന്ന വിഷയത്തില്‍ സാനിയ പഠനം നടത്തും. സെപ്റ്റംബര്‍ മുതല്‍ തുടങ്ങുന്ന പഠനം 2026 ജൂണ്‍ മാസം വരെ തുടരും. തന്റെ സര്‍വകലാശാല ഐ.ഡി. കാര്‍ഡും ഒപ്പം യു.കെയില്‍ നിന്നുള്ള ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.
ജാൻവി എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമയിൽ സാനിയ അയ്യപ്പന് (Saniya Iyappan) പേരും പ്രശസ്തിയും നേടിക്കൊടുത്ത ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘L2 എമ്പുരാന്‍’കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രഖ്യാപിക്കപ്പെട്ടത്. രണ്ടാം ഭാഗത്തിലും സാനിയ ഉണ്ടാവും എന്ന് പ്രഖ്യാപനത്തിനൊപ്പമുള്ള കാസ്റ്റിങ് വിവരങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ എമ്പുരാനിൽ സാനിയ ഉണ്ടാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതോടെ സാനിയയെ മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തു. ഡാന്‍സ് റിയാലിറ്റി ഷോകളിലൂടെ സാനിയ പ്രശസ്തി നേടിയിരുന്നു. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു.



