കണ്ണൂര്‍ സി പി എം നേതൃത്വത്തില്‍ നി്ന്നുള്ള കനത്ത സമ്മര്‍ദ്ധത്തെത്തുടര്‍ന്ന് ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിയുടെ മേല്‍ ഗുണ്ടാ നിയമപ്രകാരമുള്ള കാപ്പ ചുമത്തിയത് ആഭ്യന്തര വകുപ്പ് റദ്ദാക്കി. കഴിഞ്ഞ സെപ്തംബര്‍ 13നായിരുന്നു ജയിലില്‍ വച്ചുണ്ടായ സംഘടനത്തില്‍ പേരില്‍ ആകാശ് തില്ലങ്കേരിയുടെ മേല്‍ കാപ്പ ചുമത്തിയത്. ജയിലറെ ആക്രമിച്ചുവെന്ന കേസിലായിരുന്നു ഇത്.

കഴിഞ്ഞ സെപ്തംബര്‍ 27 നാണ് കാപ്പ ഒഴിവാക്കിക്കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. ആകാശ് തില്ലങ്കേരിയുടെ കുടുംബം നല്‍കിയ അപ്പീലിലായിരുന്നു ഈ നടപടി.ഇതേ തുടര്‍ന്ന് ഇയാള്‍ ജയില്‍മോചിതനായി. കണ്ണൂരിലെ സി പി എമ്മിലെ ഗ്രൂപ്പ് ബലാബലത്തില്‍ പിജയരാജന്‍ പക്ഷത്തായിരുന്നു ആകാശ് തില്ലങ്കേരി. പി ജയരാജനെ പാര്‍ട്ടിയില്‍ ഒതുക്കുവെന്നാരോപിച്ച് ആകാശ് തില്ലങ്കേരിയുള്‍പ്പെടയുള്ളവര്‍ പാര്‍ട്ടിക്കെതിരെ കലാപക്കൊടിയയുര്‍ത്തിയിരുന്നു.