രാജ്യത്തിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ ഭീകരാക്രമണമെന്ന് വിശേഷിപ്പിച്ച് ആദ്യം രംഗത്തെത്തിയ ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഇസ്രയേല്‍. ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ നയതന്ത്ര ടീമിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ‘നന്ദി ഇന്ത്യ’ എന്നു പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യസ്റ്റാന്‍ഡ് വിത്ത് ഇസ്രയേല്‍ എന്ന ഹാഷ്ടാഗ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ട്രെന്‍ഡിങ് ആയെന്ന് വ്യക്തമാക്കുന്ന ഒരു ചിത്രവും അവര്‍ പങ്കുവച്ചു. ഇന്ത്യയുടെ പിന്തുണയ്ക്ക് യഹൂദരും നന്ദി പറഞ്ഞിട്ടുണ്ട്. രാജ്യത്തിന് ഒരു അപകടം വരുമ്പോള്‍ യഥാര്‍ത്ഥ സുഹൃത്തുകളെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ചിലര്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇസ്രയേലില്‍ നടന്ന ഭീകരാക്രമണം ദുഃഖകരമാണെന്ന് ഇന്നലെ തന്നെ ഇന്ത്യ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെ പ്രാര്‍ഥന ഇസ്രയേലിനൊപ്പമാണെന്ന് ഇന്ത്യ വ്യക്തമാക്കി.തീവ്രവാദം സ്വതന്ത്ര സമൂഹങ്ങള്‍ക്ക് ഭീഷണിയാണ്, ഇസ്രായേലിന് സ്വയം പ്രതിരോധിക്കാന്‍ അവകാശമുണ്ട് നാറ്റോ വ്യക്തമാക്കി.