ഹൂസ്റ്റൺ: നവംബർ 23, 24, 25 തീയതികളിൽ ഹൂസ്റ്റണിലെ ഹിൽട്ടൺ അമേരിക്കാസിൽ നടക്കുന്ന കെ എച്ച്എൻഎ കൺവെൻഷനിൽ പങ്കെടുക്കാൻ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി അമേരിക്കയിലെത്തുന്നു.
കവി, ഗാനരചയിതാവ്, സംഗീത സംവിധായകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നിങ്ങനെ തൊട്ടതെല്ലാം പൊന്നാക്കിയ ശ്രീകുമാരൻ തമ്പി ആദ്യമായി ആണ് അമേരിക്കയിൽ എത്തുന്നത്.
ശ്രീകുമാരൻ തമ്പിയുടെ ഗാനശേഖരത്തിൽ നിന്ന് തെരഞ്ഞെടുത്ത പത്ത് ഗാനങ്ങൾ കോർത്തിണക്കി ഒരു ഗാനസന്ധ്യയും കെഎച്ച്എൻഎ ഒരുക്കുന്നുണ്ട്. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മികച്ച ഗായികരാണ് ഓരോ ഗാനവും ആലപിക്കുന്നത്.
ഓരോ ഗാനത്തിനും അനുഭവവേദ്യമായ സംഭവങ്ങൾ അദ്ദേഹം തന്നെ വിശദീകരിക്കും. അതിനു ശേഷമായിരിക്കും ഗായകർ ഗാനങ്ങൾ ആലപിക്കുക.



