മലയാള സിനിമയിലെ സൂപ്പർ പവർ കപ്പിളാണ് പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും. ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്ന കാര്യങ്ങളെല്ലാം വളരെ വേഗം ആരാധകർ ഏറ്റെടുക്കാറുണ്ട്. കഴിഞ്ഞ ദിവസം പൃഥ്വി പങ്കുവെച്ചൊരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.
സുപ്രിയയുടേയും മകൾ അലംകൃതയുടേയും വർക്കൗട്ട് വീഡിയോയാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഏറ്റവും ക്യൂട്ടസ്റ്റായ വർക്കൗട്ട് പാർട്ണറെ തന്നെ ഭാര്യയ്ക്ക് ലഭിച്ചിരിക്കുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് പൃഥ്വി കുറിച്ചത്.
സുപ്രിയയുടേയും പൃഥ്വിയുടേയും ഏക മകളായ അലംകൃതയുടെ ഒൻപതാം പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. അല്ലിയുടെ കുട്ടി കവിതൾ പൃഥ്വിയും സുപ്രിയയും ഇടയ്ക്കിടെ പങ്കുവെയ്ക്കാറുണ്ട്.



