തൃശ്ശൂര്‍: തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിന് സമീപത്തെ കുളത്തില്‍ 44 കാരന്‍ മുങ്ങി മരിച്ച നിലയില്‍. ലക്കിടി പന്നിക്കോട്ടില്‍ വീട്ടില്‍ ഭരതന്‍ ആണ് മരിച്ചത്. ശനിയാഴ്ച (23.09.2023) രാത്രി 9 മണി കഴിഞ്ഞിട്ടും ഭരതനെ കാണാതായതോടെ വീട്ടുകാര്‍ തിരഞ്ഞിറങ്ങിയപ്പോഴാണ് കുളക്കടവില്‍ വസ്ത്രങ്ങളും ചെരിപ്പും കണ്ടെത്തിയത്.
തുടര്‍ന്ന് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയിരുന്നില്ല. പിന്നീട് പാലക്കാട് നിന്നെത്തിയ സ്‌കൂബ ടീമിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.



