കാ​ൽ​ഗ​റി: കാ​ൽ​ഗ​റി​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ഡ​ബ്യു​എം​സി​ഡ​ബ്യു​എ​സി സം​ഘ​ടി​പ്പി​ച്ച പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കാ​ൽ​ഗ​റി ഡെ​ക്കാ​ൻ ചാ​ർ​ജേ​ഴ്സ് വി​ജ​യി​ക​ളാ​യി. കാ​ൽ​ഗ​റി​യി​ൽ നി​ന്ന് ത​ന്നെ​യു​ള്ള ബ്രൈ​ഡ​ൽ സ്റ്റാ​ഴ്സ് ആ​ണ് റ​ണ്ണേഴ്സ് അ​പ്പ്.

ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ കാ​ൽ​ഗ​റി ഡെ​ക്കാ​ൻ ചാ​ർ​ജേ​ഴ്സി​ന് 500 ക​നേ​ഡി​യ​ൻ ഡോ​ള​റും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ ബ്രൈ​ഡ​ൽ സ്റ്റാ​ഴ്സി​ന് 250 ക​നേ​ഡി​യ​ൻ ഡോ​ള​റും ട്രോ​ഫി​യു​മാ​ണ് ല​ഭി​ച്ച​ത്.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ പ്ലേ​യ​ർ ഓ​ഫ് ദി ​മാ​ച്ച് ആ​യി കാ​ൽ​ഗ​റി ഡെ​ക്കാ​ൻ ചാ​ർ​ജേ​ഴ്സി​ന്‍റെ കൃ​ഷ്ണ​യെ​യും പ്ലേ​യ​ർ ഓ​ഫ് ദി ​സീ​രീ​സ് ആ​യി ചാ​ർ​ജേ​ഴ്സി​ന്‍റെ ത​ന്നെ സാ​നി​യ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ സ്പോ​ൺ​സ​ർ​മാ​രാ​യ അ​നൂ​പ് ജോ​സ് കാ​ൽ​ഗ​റി, കൃ​ഷ്ണ ക​ർ​ണ​ത​പു-​കാ​ൽ​ഗ​റി, ദി ​റോ​ക്ക് ഫോ​ർ​ട്ട് ചെ​ട്ടി​നാ​ട് & സൗ​ത്ത് ഇ​ന്ത്യ​ൻ റ​സ്റ്റോ​റ​ന്‍റ് പ്ര​തി​നി​ധി എ​ന്നി​വ​രെ കൂ​ടാ​തെ ഡ​ബ്യു​എം​സി​ഡ​ബ്യു​എ​സി ചെ​യ​ർ​മാ​ൻ ശ്രീ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് അ​നി​ൽ മേ​നോ​ൻ,

സെ​ക്ര​ട്ട​റി ര​വി​രാ​ജ്, സ്പോ​ർ​ട്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ദീ​പു പി​ള്ളൈ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ ടീ​മു​ക​ൾ​ക്കും, കാ​ണി​ക​ൾ​ക്കും അ​മ്പ​യ​ർ​മാ​രാ​യ സു​ദീ​പ്, ഗോ​കു​ൽ എ​ന്നി​വ​ർ​ക്കും ഡ​ബ്യു​എം​സി​ഡ​ബ്യു​എ​സി​യു​ടെ എ​ല്ലാ പ്ര​വ​ർ​ത്ത​ക​ർ​ക്കും പ്ര​സി​ഡ​ന്‍റ് അ​നി​ൽ മേ​നോ​ൻ ന​ന്ദി അ​റി​യി​ച്ചു.