തിരുവനന്തപുരം ജില്ലയിലെ വെള്ളറടയിൽ വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ 13 വയസ്സുകാരി പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായ സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ പെൺകുട്ടിയുടെ അകന്ന ബന്ധുവും പോലീസ് ഉദ്യോഗസ്ഥനുമായ വ്യക്തിയാണ് അറസ്റ്റിലായത്.
പ്രതിക്കെതിരെ പോക്സോ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഭാര്യയും കുട്ടികളുമുള്ള പ്രതി പെൺകുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. സംഭവം പുറത്തായതോടെ പ്രതി ജോലിചെയ്യുന്ന പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
ഇടുക്കി മറയൂര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ തിരുവനന്തപുരം മാരായമുട്ടം വലിയപറമ്പ് മേലെ കിഴങ്ങുവിള ദിലീപ്ഭവനില്‍ ദിലീപാണ്(43) അറസ്റ്റിലായത്. വിവാഹിതനായ ഇയാള്‍, ഭാര്യയുമായി പിണങ്ങി താമസിച്ചുവരികയാണെന്നാണ് വിവരം. അടുത്ത ബന്ധു കൂടിയായ ഇയാൾ ഇടയ്ക്കിടെ പെണ്‍കുട്ടിയുടെ വീട്ടിൽ എത്തുന്നത് പതിവായിരുന്നു.
പെൺകുട്ടി ഒറ്റയ്ക്കുള്ള ദിവസങ്ങളിൽ വീട്ടിലെത്തുന്ന ഇയാൾ പെൺകുട്ടിയെ ലെെംഗിക പീഡനത്തിന് ഇരയാക്കുന്നത് പതിവായിരുന്നു എന്നാണ് വിവരം. പ്രതി പെൺകുട്ടിക്ക് വിവാഹവാഗ്ദാനം നൽകിയാണ് ലെെംഗിക പീഡനത്തിന് ഇരയാക്കിയതെന്ന വിവരവും ഇപ്പോൾ പുറത്തു വരുന്നുണ്ട്. ഭാര്യയുമായി പിണങ്ങി നിൽക്കുകയാണെന്നും ഉടൻ വിവാഹ മോചനം നേടുമെന്നും അതിനുശേഷം ഇരുവർക്കും വിവാഹം കഴിക്കാമെന്നും പ്രതി പെൺകുട്ടിക്ക് വാഗ്ദാനം നൽകിയിരുന്നു എന്നാണ് വിവരം.
അതേസമയം പ്രതിയുടെ ഭാര്യ കുറച്ചു കാലമായി അവരുടെ വീട്ടിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ദിലീപിൻ്റെ ഗാർഹിക പീഡനം മൂലമാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയതെന്നാണ് വിവരം. ഈ അവസരം മുതലെടുത്താണ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ സ്ഥിരമായി പോയിത്തുടങ്ങിയത്. പെൺകുട്ടിയെ മാസങ്ങൾക്കു മുൻപ് തന്നെ പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പീഡന വിവരം പുറത്ത് പറയരുതെന്ന് ആവശ്യപ്പെട്ട് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യം പെൺകുട്ടി രഹസ്യമാക്കി വയ്ക്കുകയായിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധുകൂടിയാണ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥൻ. ഈ ബന്ധുത്വം മുതലെടുത്താണ് ഇയാൾ പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്.
കഴിഞ്ഞദിവസം പെൺകുട്ടിക്ക് അതിയായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. വീട്ടിൽ വച്ച് വയറുവേദനയ്ക്ക് ആവശ്യമായ ചികിത്സകൾ നൽകിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. ഇതിനെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.
എന്നാൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയായതിനാൽ ആരോഗ്യപ്രവർത്തകർ ഇക്കാര്യം ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും പെൺകുട്ടിയോട് ആരോഗ്യപ്രവർത്തകരുടെ സാന്നിധ്യത്തിൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുകയുമായിരുന്നു. തൻ്റെ ബന്ധുവായ ദിലീപ് തന്നെ നിരന്തരം പീഡിപ്പിക്കാറുണ്ടെന്ന് പെൺകുട്ടി നൽകിയതിനെ തുടർന്ന് ദിലീപിനെതിരെ പൊലീസ് കേസെടുത്തു. ഈ സമയം മറയൂർ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു ദിലീപ്. പോലീസ് കേസെടുത്തതിന് തുടർന്ന് സംഘം മറയൂരിൽ എത്തി ദിലീപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.



