മാതൃഭൂമി റിപ്പോർട്ടർ എസ്. ഡി റാം, ഫോട്ടോഗ്രാഫർ എന്നിവർക്ക് നേരെയാണ് കയ്യേറ്റം ഉണ്ടായത്.ബസ് സമരം ഒത്തു തീർപ്പായതിനു ശേഷം മടങ്ങാൻ വാഹനത്തിനടുത്തേക്ക് നടക്കുമ്പോഴായിരുന്നു.
ആക്രമം

ബസ് ഉടമയെ അനുകൂലിച്ച് വാർത്ത നൽകുമോ എന്ന് ചോദിച്ചായിരുന്നു സിഐടി യുക്കാർ കൂട്ടം ചേർന്ന് ആക്രമിച്ചതെന്ന് റാം പറഞ്ഞു.

അക്രമത്തിൽ പരിക്കേറ്റ റാമിനെ ആദ്യം കോട്ടയം ജില്ല ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിലേക്ക് മാറ്റി. ചെവിക്ക് ഗുരുതര പരിക്കേറ്റ റാമിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു.