കോട്ടയം: മാതൃഭൂമി ദിനപത്രത്തിന്റെ തിരുവാർപ്പ് മേഖല ലേഖകൻ എസ്.ഡി.റാമിനെതിരെ നടന്ന ആക്രമണത്തിൽ കേരള പത്രപ്രവർത്ത യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു.

കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് എതിരെ സിഐടിയു യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് റാം ആക്രമിക്കപ്പെട്ടത്.

പരിക്കേറ്റ റാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
റാമിനെ മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു