കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കെ.എസ് ഈശ്വരപ്പ വിവാദ പ്രസ്താവനയുമായി രംഗത്ത്. ക്ഷേത്രങ്ങൾ പണിയാൻ മുസ്ലീം പള്ളികൾ പൊളിക്കുമെന്നാണ് ഇദ്ദേഹത്തി​െ​ന്‍റ പരാമർശം. എല്ലാ പള്ളികൾക്കും പകരം അമ്പലം സ്ഥാപിക്കുമെന്നാണ് ബിജെപി നേതാവ് അവകാശപ്പെട്ടു.

ഹിന്ദുമതത്തെ കോൺഗ്രസ് വെറുക്കുന്നുവെന്നും മുസ്ലീങ്ങൾ ഇല്ലായിരുന്നെങ്കിൽ പാർട്ടി ഉന്മൂലനം ചെയ്യപ്പെടുമായിരുന്നുവെന്നും ഈശ്വരപ്പ ഹാവേരിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ശനിയാഴ്ച പറഞ്ഞു.

കാശി വിശ്വനാഥ ക്ഷേത്രത്തിലും മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിലും അയോധ്യയില്‍ സംഭവിച്ചതുപോലെ സംഭവിക്കുമെന്ന് ഈശ്വരപ്പ പറഞ്ഞു. എവിടെയൊക്കെ മുഗളന്മാർ ക്ഷേത്രങ്ങൾ തകർത്ത് പള്ളികൾ പണിതിട്ടുണ്ടോ, അവിടെയെല്ലാം ഇന്നല്ലെങ്കിൽ നാളെ നമ്മൾ പള്ളികൾ പൊളിച്ച് അമ്പലം പണിയും. കോൺഗ്രസ് ഹിന്ദുമതത്തെ വെറുക്കുന്നുവെന്നും മുസ്ലീങ്ങൾ അവർക്ക് മരുമക്കളെപ്പോലെയാണെന്നും ഈശ്വരപ്പ ആരോപിച്ചു. ‘ഇന്ത്യ ടുഡേ’ കര്‍ണാടകത്തില്‍ കോൺഗ്രസ് അധികാരത്തിൽ വന്നത് മുസ്ലീങ്ങൾ കാരണമാണെന്നും ഈശ്വരപ്പ പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നു.