ആ​ല​പ്പു​ഴ: അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണ് താ​നെ​ന്ന് പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ. അ​ച്ച​ട​ക്ക ന​ട​പ​ടി​യെ​ക്കു​റി​ച്ച് പാ​ർ​ട്ടി സെ​ക്ര​ട്ട​റി വി​ശ​ദി​ക​രി​ക്കു​മെ​ന്നും അദ്ദേഹം പ്ര​തി​ക​രി​ച്ചു.

വി​ഭാ​ഗീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കു​റ്റ​ക്കാ​ര​ൻ എ​ന്ന് ക​ണ്ടെ​ത്തി ചി​ത്ത​ര​ഞ്ജ​നെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റി​ൽ നി​ന്ന് ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ ന​ട​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് ക​ടു​ത്ത ന​ട​പ​ടി​യു​ണ്ടാ​യ​ത്.

പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ​യെ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റി​ൽ നി​ന്നും ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം താ​ഴ്ത്തി​യും മൂ​ന്ന് ഏ​രി​യ ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു​വി​ട്ടും ജി​ല്ല​യി​ലെ സി​പി​എ​മ്മി​ൽ കൂ​ട്ട​ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു.

ചി​ത്ത​ര​ഞ്ജ​നെ കൂ​ടാ​തെ ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം എം. ​സ​ത്യ​പാ​ല​നെ​യും ജി​ല്ലാ ക​മ്മി​റ്റി​യി​ലേ​ക്ക് ത​രം​താ​ഴ്ത്തി. ല​ഹ​രി​ക്ക​ട​ത്ത് കേ​സി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ എ. ​ഷാ​ന​വാ​സി​നെ പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു.