സൗദി: പ്രവാസി സൗദിയിൽ വെച്ച് മരിച്ചു. നീലഗിരി ഗൂഡല്ലൂർ നെല്ലകോട്ട സ്വദേശിയായ സുലൈമാൻ മുഹമ്മദ് ആണ് സൗദിയിൽ വെച്ച് മരിച്ചത്. 47 വയസായിരുന്നു. ഹൃദയാഘാതം മൂലം ആണ് ഇദ്ദേഹം മരിക്കുന്നത്. പത്തുവർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയി. പിന്നീട് രണ്ട് മാസം മുമ്പ് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ തന്നെ ഖബറടക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. റിയാദ് കെഎംസിസി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹ്‍ബൂബ് ചെറിയ വളപ്പിന്റെ നേതൃത്വത്തിൽ ആണ് കാര്യങ്ങൾ നടക്കുന്നത്. ഭാര്യ – ഹസീന. മക്കൾ – ഷഫ്‌ന ഷെറിൻ, മുഹമ്മദ് ഷാനു, സന ഫാത്തിമ.



