കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി ജോൺ ബർള കർദിനാൾ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം കാക്കനാട് സഭാ ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച.

മോദി ഭരണത്തിൽ ക്രൈസ്തവർ സുരക്ഷിതരാണെന്നും കൂടിക്കാഴ്ച ഫലപ്രദമായിരുന്നുവെന്നും ജോൺ ബർള പറഞ്ഞു. വൈകിട്ട് കോട്ടയത്ത് വെച്ച് റബർ ബോർഡ് ചെയർമാനുമായും കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തും.