തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ വൻതീപിടുത്തം. നാല് കടകൾ കത്തിനശിച്ചു. ബസ് സ്റ്റോപ്പിനോട് ചേർന്നുള്ള കടയിലാണ് തീപിടിച്ചത്. ചായക്കടയിൽ നിന്ന് തീപടർന്നതെന്നാണ് വിവരം. ആളുകളെ കടയിൽ നിന്ന് ഒഴിപ്പിച്ച് തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്.