കൊച്ചി: കേരളത്തിൽ വന്ദേഭാരത് എക്സ്പ്രസ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത്തിലാണ് സഞ്ചരിക്കുന്നതെന്ന് ലോക്കോ പൈലറ്റ് എൻ. സുബ്രഹ്മണ്യൻ. കേരളത്തിൽ സർവീസ് നടത്തുന്നതിനുള്ള വന്ദേഭാരത് എക്സ്പ്രസ് എറണാകുളം നോർത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈറോഡിൽനിന്ന് കേരളത്തിലേക്ക് ട്രെയിൻ ഓടിച്ചത് എൻ. സുബ്രഹ്മണ്യനായിരുന്നു.

ഇന്ത്യൻ നിർമിത സെമി ഹൈ സ്പീഡ് ട്രെയിനാണ് വന്ദേഭാരത് എക്സ്പ്രസ്. 160 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിന് സഞ്ചരിക്കാനാവും. എന്നാൽ, കേരളത്തിലെ ട്രാക്കുകളിലെ വളവുകളും മറ്റും മൂലം വന്ദേഭാരതിന് വലിയ വേഗത്തിൽ സഞ്ചരിക്കാൻ കഴിയില്ല.

‘മറ്റു ട്രെയിനുകളുടെ വേഗത്തിൽ തന്നെയാകും വന്ദേഭാരതും സഞ്ചരിക്കുക,’ ലോക്കോ പൈലറ്റ് എൻ.സുബ്രഹ്മണ്യൻ പറഞ്ഞു. ‘മണിക്കൂറിൽ 80 കിലോമീറ്ററാകും വേഗം. ഷൊർണൂരിൽനിന്ന് കൊച്ചിയിലേക്ക് വന്നതും ഇതേ വേഗത്തിലാണ്.