ന്യൂഡൽഹി: സന്തോഷത്തോടെ ജീവിക്കാൻ മുസ്ലിം പെൺകുട്ടികൾ ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കണമെന്ന് വി.എച്ച്.പി. നേതാവ് സാധ്വി പ്രാചി. ഉത്തർപ്രദേശിലെ ബറേലിയിൽ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം.

ഹിന്ദു ആൺകുട്ടികളെ വിവാഹം കഴിക്കുന്നവർക്ക് കറുത്ത വസ്ത്രത്തിൽ നിന്നും തലാഖിൽ നിന്നും ഹലാലിൽ നിന്നും മോചനം ലഭിക്കുമെന്നും സാധ്വി പ്രാചി അവകാശപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളുടെ ഡി.എൻ.എ. പരിശോധിച്ചാൽ എല്ലാവരും രാമൻറെയും കൃഷ്ണൻറെയും ബാബാ ബോലേനാഥിൻറെയും പരമ്പരയിൽ പെട്ടവരാണെന്ന് കണ്ടെത്താൻ സാധിക്കുമെന്നും അവർ പറഞ്ഞു.

ബിഹാർ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ രാമനവമിയോടനുബന്ധിച്ച് ഉണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഈ സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് അവർ പറഞ്ഞു.