അനില്‍ ആന്റെണിയുടെ ബി ജെ പി പ്രവേശനത്തെ പരിഹസിച്ചുകൊണ്ട് രാഷ്ട്രീയ നീരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍.  കര്‍ത്താവിനെ  യൂദാസ് ഒററുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം തന്നെ ആദര്‍ശ രാഷ്ട്രീയത്തിന്റെ ഏക അപ്പൊസ്തലന്‍ അറക്കപറമ്പില്‍ കുര്യന്‍ ആന്റണിയുടെ സീമന്ത പുത്രന്‍ അനില്‍ കെ ആന്റണി കോണ്‍ഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചുവെന്നാണ്  ഫേസ്  ബുക്കിലൂടെ  അഡ്വ എ ജയശങ്കര്‍ പരിഹസിച്ചത്.

ജയശങ്കറിന്റെ ഫെയ്സ് ബൂക്ക് പോസ്റ്റ്

ക്രൂരവും പൈശാചികവുമായ ഒരു കൂറുമാറ്റം…
ഒരണ സമരത്തില്‍ തുടങ്ങി കേന്ദ്ര പ്രതിരോധ മന്ത്രിസ്ഥാനം വരെ പടര്‍ന്നു പന്തലിച്ച, ആദര്‍ശ രാഷ്ട്രീയത്തിന്റെ ഏക അപ്പൊസ്തലന്‍ അറക്കപറമ്പില്‍ കുര്യന്‍ ആന്റണിയുടെ സീമന്ത പുത്രന്‍ അനില്‍ കെ ആന്റണി കോണ്‍ഗ്രസ് രാഷ്ട്രീയമുപേക്ഷിച്ചു ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു, അതും യൂദാസ് കര്‍ത്താവിനെ ഒറ്റുകൊടുത്ത പെസഹാ വ്യാഴാഴ്ച ദിവസം.
പിതാവേ ഇവന്‍ ചെയ്യുന്നതെന്തെന്ന് ഇവന് നന്നായി അറിയാം; ഇവനോട് പൊറുക്കരുതേ.