ലോകകപ്പ് നേടിയതിന് ശേഷം നടന്ന രണ്ട് അന്താരാഷ്ട്ര സൗഹൃദമത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയതോടെയാണ് ബ്രസീലിനെ മറികടന്ന് മെസിയും സംഘവും ഒന്നാമതെത്തിയത്. ബ്രസീല്‍ മൂന്നാമതേക്കിറങ്ങിയപ്പോള്‍ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഫ്രാന്‍സ് രണ്ടാമതേക്ക് എത്തി.
ബെല്‍ജിയം,ഇംഗ്ളണ്ട്,ഹോളണ്ട്,ക്രൊയേഷ്യ,ഇറ്റലി,പോര്‍ച്ചുഗല്‍,സ്പെയ്ന്‍ എന്നിവരാണ് യഥാക്രമം നാലുമുതല്‍ പത്തുവരെ സ്ഥാനങ്ങളില്‍.
ഇന്ത്യയ്ക്ക് റാങ്കിംഗില്‍ അഞ്ചുസ്ഥാനങ്ങളുടെ ഉയര്‍ച്ചയുണ്ടായി.106-ാം സ്ഥാനത്തുനിന്ന് 101-ാം സ്ഥാനത്തേക്കാണ് ഇന്ത്യ എത്തിയത്. കഴിഞ്ഞ മാസം നടന്ന ത്രിരാഷ്ട്ര സൗഹൃദ ടൂര്‍ണമെന്റിലെ വിജയങ്ങളാണ് ഇന്ത്യയ്ക്ക് റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കിയത്.



