ഐഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആപ്പിൾ. പേസ്‌മേക്കർ പോലെയുള്ള ജീവൻരക്ഷാ ഉപകരണങ്ങൾ ശരീരത്തിൽ ഘടിപ്പിച്ചവർക്കാണ് മുന്നറിയിപ്പ് ബാധകമാവുക. ഐഫോൺ 13, 14 എന്നിവ മാത്രമല്ല എയർപോഡ്, ആപ്പിൾ വാച്ച്, ഹോം പോഡ്, ഐപാഡ്, മാക്, ബീറ്റ്‌സ് എന്നിവ ഉപയോഗിക്കുന്നവർക്കും ഇത് ബാധകമാണ്. പേസ് മേക്കറുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ശേഷിയുള്ള കാന്തങ്ങളും വൈദ്യുത കാന്തിക മണ്ഡലവും ആപ്പിൾ ഉപകരണങ്ങളിൽ ഉള്ളതിനാൽ  ഐഫോണുകളെ മിനിമം 15 സെന്റിമീറ്റർ അകലത്തിലെങ്കിലും വയ്ക്കണമെന്നാണ് ആപ്പിൾ പറയുന്നത്.

ഫിറ്റ്ബിറ്റ്, ആപ്പിൾ വാച്ചുകൾ എന്നിവയ്ക്ക് പുറമെ സമാനമായ ഉപകരണങ്ങളും പണി തരും.  ശരീരത്തിൽ ഘടിപ്പിച്ച ജീവൻ രക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനത്തെ സ്വാധീനിക്കാൻ ഇവയ്ക്ക് ചൂണ്ടിക്കാണിച്ചത് കഴിഞ്ഞ മാസം പുറത്തുവന്ന ഒരു പഠന റിപ്പോർട്ടാണ്. ആപ്പിളിന്റെ ബ്ലോഗ് പോസ്റ്റിലാണ് ഇതു സംബന്ധിച്ച മുന്നറിയിപ്പുള്ളത്. സുരക്ഷിതമായ അകലത്തിൽ ആപ്പിൾ ഉപകരണങ്ങൾ സൂക്ഷിക്കുക എന്നതാണ് പോംവഴിയായി നിർദേശിച്ചിരിക്കുന്നത്.

ജീവൻ രക്ഷാ ഉപകരണങ്ങളെ സ്മാർട്ട് ഫോണുകൾ സ്വാധീനിക്കുമെന്ന മുന്നറിയിപ്പ് നേരത്തെ വന്നിട്ടുണ്ട്.  2020 ഒക്ടോബറിലാണ് ആദ്യം വരുന്നത് മുന്നറിയിപ്പ് വരുന്നത്. അതായത് ഐഫോൺ 12 പുറത്തിറങ്ങിയ സമയത്ത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ തന്നെയാണ് ഐഫോണിന്റെ ഉപയോഗം സംബന്ധിച്ച മുന്നറിയിപ്പ്  അന്ന് നൽകിയത്. ‘ഹൃദയത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ സ്വാധീനിക്കുന്നതാണ് കാന്തങ്ങൾ.