ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ എ​ട്ടാ​മ​ത് ക​ൺ​വെ​ൻ​ഷ​ൻ 2023 ജൂ​ൺ മാ​സം 21, 22, 23 തീ​യ​തി​ക​ളി​ൽ വെ​യി​ല്സി​ലു​ള്ള ക​ഫ​ൻ​ലീ പാ​ർ​ക്കി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ടും. സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ബ​സേ​ലി​യോ​സ് ക​ർ​ദ്ദി​നാ​ൾ ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വാ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ക​ൺ​വെ​ൻ​ഷ​ൻ ന​ഗ​റി​നു സ​ഭ​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ കാ​ലം ചെ​യ്ത മോ​റോ​ൻ മാ​ർ സി​റി​ൾ ബ​സേ​ലി​യോ​സ് കാ​തോ​ലി​ക്ക ബാ​വാ​യു​ടെ നാ​മ​ധേ​യം ആ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

യു​കെ​യി​ലെ 19 മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ നി​ന്നു​ള്ള വി​ശ്വാ​സി​ക​ൾ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. സ​ൺ​ഡേ സ്കൂ​ൾ, യു​വ​ജ​ന സം​ഘ​ട​ന​യാ​യ എം​സി​വൈ​എം, മാ​തൃ​വേ​ദി, പി​തൃ​വേ​ദി സു​വി​ശേ​ഷ​സം​ഘം മു​ത​ലാ​യ വി​ഭാ​ഗ​ങ്ങ​ളു​ടെ സെ​മി​നാ​റു​ക​ൾ, പ്ര​തി​നി​ധി സ​മ്മേ​ള​നം, സം​യു​ക്ത സ​മ്മേ​ള​നം പ്രാ​ർ​ഥ​ന​ക​ൾ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ​യാ​ണ് ന​ട​ത്ത​പ്പെ​ടു​ക. പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും.

ഇ​ദം​പ്ര​ഥ​മാ​യി ന​ട​ത്ത​പെ​ടു​ന്ന ത്രി​ദി​ന റെ​സി​ഡ​ൻ​ഷ്യ​ൽ ക​ൺ​വെ​ൻ​ഷ​ന് യു​കെ​യി​ലെ സ്പെ​ഷ്യ​ൽ പാ​സ്റ്റ​ർ ആ​ൻ​ഡ് കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​കു​ര്യാ​ക്കോ​സ് ത​ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​ങ്ക​ര നാ​ഷ​ണ​ൽ കൗ​ൺ​സി​ലാ​ണ്‌ ചു​ക്കാ​ൻ പി​ടി​ക്കു​ക. ക​ൺ​വെ​ൻ​ഷ​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് വി​വി​ധ വൈ​ദീ​ക​രു​ടെ ചു​മ​ത​ല​യി​ൽ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ചു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.