കോട്ടയം നഗരമധ്യത്തിൽ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. 45 ഗ്രാം എംഡിഎം എ പിടികൂടി. കാരപ്പുഴ സ്വദേശിയായ ഗോകുലാ (25)ണ് പിടിയിലായത്.

വെസ്റ്റ് പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയത്ത് ആദ്യമായാണ് ഇത്രയും വലിയ എംഡിഎംഎ ലഹരി വേട്ട . ഇതിന് 6 ലക്ഷത്തിലധികം രൂപ വില വരും.