ന്യൂഡൽഹി: പ്രവാചക നിന്ദ പരാമർശത്തിന് പിന്നാലെ ബിജെപിയിൽ നിന്നും പുറത്താക്കപ്പെട്ട നേതാവ് നൂപുർ ശർമ്മയ്ക്ക് ആയുധ ലൈസൻസ് ലഭിച്ചു. സ്വയം പ്രതിരോധത്തിനായാണ് ആയുധ ലൈസൻസ് നേടിയതെന്നാണ് സൂചന. ബിജെപി വക്താവായിരുന്നു നൂപുർ ശർമ്മ. ഒരു ചാനൽ ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയ്ക്കതിരെ നടത്തിയ നൂപുർ ശർമ്മയുടെ പരാമർശനം വിവാദത്തിലായിരുന്നു. തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് അടക്കം വധഭീഷണികളും നൂപുറിന് ലഭിച്ചിരുന്നു.

പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള പരാമർശം വിവാദമായതോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നൂപുർ ശർമ്മ ആയുധ ലൈസൻസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നൂപുർ ശർമ്മയ്ക്ക് തോക്ക് ലൈസൻസ് ലഭിച്ചത്. വിവാദ പരാമർശം നടത്തിയതിന് പിന്നാലെ നൂപുർ ശർമ്മയ്ക്കും കുടുംബത്തിനും വധഭീഷണി ഉണ്ടായിരുന്നു.

തുടർന്നുണ്ടായ പ്രതിഷേധത്തിന് പിന്നാലെ നൂപുർ ശർമ്മയെ പാർട്ടിയിൽ നിന്നും പുറത്താക്കി. നൂപുർ ശർമ്മയ്‌ക്കൈതിരെ പല സംസ്ഥാനങ്ങളിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നൂപുറിന്റെ പ്രസ്താവനയുടെ പേരിൽ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ആക്രമണം നടന്നു. മുസ്ലീം രാജ്യങ്ങൾ പ്രസ്താവനയെ അപലപിച്ചു. ഇതിന് പിന്നാലയാണ് ബിജെപി നൂപുറിന സസ്‌പെൻഡ് ചെയ്തത്. 

നൂപുറിനെ പിന്തുണച്ചതിന്റെ പേരിൽ വലിയ രീതിയിൽ അതിക്രമങ്ങളും രാജ്യത്ത് നടന്നിരുന്നു. നൂപുറിനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചതിന് ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യലാലും പൂനെയിലെ രസതന്ത്രജ്ഞൻ ഉമേഷ് കോൽഹെയും കൊല്ലപ്പെട്ടു.മതവികാരം വ്രണപ്പെടുത്തിയതിന് പല സംസ്ഥാനങ്ങളിലും നൂപുറിനെതിരെ കേസുകൾ രജസ്റ്റർ ചെയ്തിട്ടുണ്ട്.  

അതേസമയം സുപ്രീം കോടതിയിൽ നിന്നും നൂപുറിന് അനുകൂല ഉത്തരവാണ് ഉണ്ടായത്. നൂപുർ ശർമ്മയ്ക്ക് ആശ്വാസം പകർന്ന് സുപ്രീം കോടതി അവരുടെ അറസ്റ്റ് സ്റ്റേ ചെയ്തു. ഇതോടൊപ്പം രാജ്യത്തുടനീളം ഇയാൾക്കെതിരെ ചുമത്തിയ കേസുകളും ഒരിടത്തേക്ക് മാറ്റി.