കോഴിക്കോട് പുള്ളാവൂരിലെ ചെറുപുഴയില്‍ കണ്ട മെസി-നെയ്‌മ‍ര്‍ കട്ടൗട്ട് പോരിന് താമരശ്ശേരി പരപ്പന്‍പൊയിലില്‍ സിആര്‍7 കട്ടൗട്ട് സ്ഥാപിച്ച്‌ കലക്കന്‍ മറുപടിയുമായി റൊണാള്‍ഡോ ആരാധകര്‍.

സിആര്‍7 ഫാന്‍സ് എന്നെഴുതിയ കൂറ്റന്‍ കട്ടൗട്ട് ക്രെയിനുപയോഗിച്ചാണ് ഇവിടെ ഉയര്‍ത്തിയത്. പോര്‍ച്ചുഗീസ് ജേഴ്‌സിയില്‍ കിക്കെടുക്കാനായി തയ്യാറെടുത്ത് നില്‍ക്കുന്ന റോണോയുടെ ഐക്കണിക് ചിത്രമാണ് കട്ടൗട്ടിലൂടെ താമരശ്ശേരിയില്‍ ശ്രദ്ധേയമാകുന്നത്. ഇതോടെ മെസി-നെയ്‌മര്‍-റൊണാള്‍ഡോ ത്രികോണ മത്സരമായി കട്ടൗട്ട് പോര് മാറി. ഫിഫ ലോകകപ്പിന് മുമ്ബ് ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന കാഴ്‌ചയാവുകയാണ് ഇത്.