തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി​യെ പു​റ​ത്താ​ക്ക​ണ​മെ​ന്ന ത​ന്‍റെ ആ​വ​ശ്യം നി​ര​സി​ച്ച മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ ‘വ​ജ്രാ​യു​ധം’ പ്ര​യോ​ഗി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ൽ സ​ർ​ക്കാ​റും ഭ​ര​ണ​പ​ക്ഷ​വും. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ്​ ചാ​ൻ​സ​ല​ർ നി​യ​മ​നം സം​ബ​ന്ധി​ച്ച്​ വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ലു​ള്ള പ​രാ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കു​മോ​യെ​ന്ന​താ​ണ്​ ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്ന​ത്. വി.​സി നി​യ​മ​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ​മ്മ​ർ​ദം ചെ​ലു​ത്തി​യെ​ന്ന ഗ​വ​ർ​ണ​റു​ടെ തു​റ​ന്ന് പ​റ​ച്ചി​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യാ​ണ് വി​ജി​ല​ൻ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ല​ഭ്യ​മാ​ക്കി​യാ​ൽ മാ​ത്ര​മേ പ​രാ​തി​യി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കൂ​വെ​ന്ന്​​​ കോ​ട​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി തേ​ടി​യി​രി​ക്കു​ക​യാ​ണ് പ​രാ​തി​ക്കാ​ര​ൻ. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ഇ​തു​വ​രെ തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ല. മു​മ്പ്​ ലാ​വ​ലി​ൻ കേ​സി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് ത​ള്ളി​യാ​യി​രു​ന്നു ഗ​വ​ർ​ണ​റാ​യി​രു​ന്ന ആ​ർ.​എ​സ്. ഗ​വാ​യി വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന പി​ണ​റാ​യി വി​ജ​യ​നെ​തി​രെ പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ ഗ​വ​ർ​ണ​ർ ​പ്രോ​സി​ക്യൂ​ഷ​ൻ അ​നു​മ​തി ന​ൽ​കി​യാ​ൽ അ​ത്​ സ​ർ​ക്കാ​റി​ന്​ തി​രി​ച്ച​ടി​യാ​കും.

വി​ജി​ല​ൻ​സ്, ആ​ഭ്യ​ന്ത​ര​വ​കു​പ്പ്​ ഉ​ൾ​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക്​ ഒ​ഴി​യേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യേ​ക്കാ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ലു​ള്ള പ്രീ​തി പി​ൻ​വ​ലി​ച്ച ഗ​വ​ർ​ണ​റു​ടെ ന​ട​പ​ടി മു​ഖ്യ​മ​ന്ത്രി ത​ള്ളി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗ​വ​ർ​ണ​ർ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ത​ന്‍റെ ആ​വ​ശ്യം ത​ള്ളി​യ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​ട​പ​ടി​യി​ൽ ഗ​വ​ർ​ണ​ർ അ​സം​തൃ​പ്ത​നാ​ണ്. ത​ന്നെ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്​ അ​റി​യി​ല്ലെ​ന്ന പി​ണ​റാ​യി​യു​ടെ വെ​ല്ലു​വി​ളി​യും ഗ​വ​ർ​ണ​ർ ഗൗ​ര​വ​ത്തോ​ടെ കാ​ണു​ന്നു. മ​ന്ത്രി​യി​ലു​ള്ള പ്രീ​തി പി​ൻ​വ​ലി​ച്ച ന​ട​പ​ടി ഭ​ര​ണ​ഘ​ട​ന വി​രു​ദ്ധ​മാ​ണെ​ന്ന് വി​ല​യി​രു​ത്തു​മ്പോ​ഴും ആ​രെ​ങ്കി​ലും ധ​ന​മ​ന്ത്രി​ക്കെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക സ​ർ​ക്കാ​റി​നു​ണ്ട്.