തൃശ്ശൂരില്‍ പത്രഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച സംഭവം; രണ്ട് ടൂറിസ്റ്റ് ബസുടമകള്‍ അറസ്റ്റില്‍. ‘ജയ്ഗുരു’ ടൂറിസ്റ്റ് ബസുടമ തൃശൂര്‍ പുഴയ്ക്കല്‍ സ്വദേശി സുജിത് സുധാകരന്, ‘ജീസസ്’ ടൂറിസ്റ്റ് ബസുടമ മറ്റം സ്വദേശി ദിലീഷ് ജോസ് എന്നിവരെയാണ് ടൗണ്‍ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
മറ്റു പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ്ടൂ. റിസ്റ്റ് ബസുകളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ‘ജന്മഭൂമി’ ഫോട്ടോഗ്രാഫര്‍ ജീമോന്‍ കെ. പോളിനെയാണ് പ്രതികള്‍ കൈയേറ്റം ചെയ്തത്. കഴിഞ്ഞ 12ന് ഉച്ചയോടെ തൃശ്ശൂര്‍ തേക്കിന്‍കാട് മെെതാനിയില്‍ വെച്ചായിരുന്ന സംഭവം



