ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാപകനുമായ മുലായം സിങ് യാദവ് ഗുരുതരാവസ്ഥയില്‍. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ് അദ്ദേഹം.

ദിവസങ്ങള്‍ക്ക് മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ സ്ഥിതി ഗുരുതരമായി തുടരുകയാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. സുശീല കതാരിയ പറഞ്ഞു. അഖിലേഷ് യാദവ് ഡല്‍ഹിയില്‍ നിന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ടു.