തിരുവനന്തപുരത്ത് പെണ്‍കുട്ടികളടക്കമുള്ള സ്കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദ്യശ്യങ്ങള്‍ ലഭിച്ചു.
സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മര്‍ദിച്ചത്. കൈകൊണ്ട് മര്‍ദ്ദിക്കുകയും വടി കൊണ്ട് ദേഹത്ത് അടിക്കുകയും ചെയ്ത മനീഷ് കുട്ടികളെ ഓടിച്ചിട്ട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോത്തന്‍കോട് പൊലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന ആക്ഷപമുണ്ട്.



