തിരുവനന്തപുരത്തെ നെയ്യാറ്റിൻകര തൊഴുക്കല്ലിൽ മൂന്നാം ക്ലാസുകാരനെ ബിയർ കുടിപ്പിച്ചതായി പരാതി. ഇളയച്ഛൻ ആണ് എട്ടുവയസ്സുകാരനെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചത്. സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ നെയാറ്റിൻകര പൊലീസിൽ പരാതി നൽകി.
കുട്ടിയുടെ ഇളയച്ഛന് എതിരെ കേസെടുക്കമെന്ന് പൊലീസ് അറിയിച്ചു. തിരുവോണ ദിവസം വീടിന് സമീപത്തെ തുറസ്സായ സ്ഥലത്ത് വച്ചാണ് സഹോദര പുത്രനെ ബിയർ കുടിപ്പിച്ചത്. ബിവറേജസിൽ ബിയർ വാങ്ങാൻ പോയപ്പോൾ ഇയാൾ കുട്ടിയെ ഒപ്പം കൂട്ടിയിരുന്നു. ബിയർ കുടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.



